ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിൽ എത്തിയതായി റിപ്പോർട്ട്. നഗരത്തിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരത്തിൽ കഴിഞ്ഞ ദിവസം നേരിയ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് ബുധനാഴ്‌ച ഗുരുതരാവസ്ഥയിലേക്ക് വീണ്ടും എത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം, നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 6 മണിക്ക് 418 ആയാണ് രേഖപ്പെടുത്തിയത്.
ആനന്ദ് വിഹാർ, ദ്വാരക, ഷാദിപൂർ, മന്ദിർ മാർഗ്, ഐടിഒ, ആർകെ പുരം, പഞ്ചാബി ബാഗ്, നോർത്ത് കാമ്പസ്, മഥുര റോഡ്, രോഹിണി, പട്‌പർഗഞ്ച്, ഓഖ്‌ല, ഇന്ത്യാ ഗേറ്റ്, മുണ്ട്ക എന്നിവയുൾപ്പെടെ നിരവധി എയർ മോണിറ്ററിംഗ് സ്‌റ്റേഷനുകൾ രാവിലെ 6 മണിക്ക് 400ന് മുകളിൽ എക്യുഐ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക