ഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആപ്പ് അധിഷ്ഠിത ക്യാബുകളുടെ പ്രവേശനം നിരോധിച്ച് ഡല്‍ഹി. ഇതുസംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ ബുധനാഴ്ച്ച ഉത്തരവിറക്കി. വിശദമായ ഉത്തരവ് സുപ്രീം കോടതി പിന്നീട് പുറപ്പെടുവിക്കും. ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് ഇനി ഡല്‍ഹി രജിസ്ട്രേഷനുള്ള ക്യാബുകള്‍ക്ക് മാത്രമേ നഗരത്തിനുള്ളില്‍ ഓടാന്‍ സാധിക്കുകയുള്ളു.
ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും ‘ഗുരുതരമായ’ വിഭാഗത്തില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം, നഗരത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ ഏഴ് മണിക്ക് 421 ആണ് രേഖപ്പെടുത്തിയത്.
ഡല്‍ഹി-എന്‍സിആറില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വായു മലിനീകരണ പ്രശ്നവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും സുപ്രീം കോടതി നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അപകടകരമായ വായുവിന്റെ ഗുണനിലവാരം കണക്കിലെടുത്ത് ഗ്രാപ്പിന്റെ നാലാം ഘട്ടം പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും മലിനീകരണ ഉണ്ടാക്കുന്ന വാഹനങ്ങള്‍ നഗരത്തിലേക്ക് സ്വതന്ത്രമായി പ്രവേശിക്കുന്നുണ്ടെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് ചൊവ്വാഴ്ച പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക