കൊച്ചി: ജീവനൊടുക്കാന്‍ ശ്രമിച്ച പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന് ഷുഹൈബിനെതിരെ കേസെടുത്ത് പോലീസ്. ആത്മഹത്യശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അലന്റെ മൊഴി പോലീസിനു രേഖപ്പെടുത്താനായിട്ടില്ല. ഇന്‍ഫോ പാര്‍ക്ക് പോലീസാണ് കേസെടുത്തത്.
അലന് ഷുഹൈബ് അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അലന് ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ബുധനാഴ്ചയാണ് അവശനിലയില്‍ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്നാണ് അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക