തൃശൂര്‍: തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥന് വിജിലന്‍സിന്റെ പിടിയില്‍. തൃശൂര്‍ താലൂക്ക് സര്‍വേയര്‍ രവീന്ദ്രനാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്.
25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആലപ്പുഴ സ്വദേശിയായ രവീന്ദ്രന് പിടിയിലായത്. ഭൂമി അളക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. അയ്യന്തോള്‍ സ്വദേശിയില്‍ നിന്ന് 5,0000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതില്‍ 2,5000 രൂപ ഇയാള്‍ നേരത്തെ കൈപ്പറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക