പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബർ നാലു മുതൽ നടക്കും. ഡിസംബർ നാലു മുതൽ 15 ദിവസമാണ് സമ്മേളിക്കുന്നത്. ഡിസംബർ 4 മുതൽ l22 വരെ പാർലമെന്റ് സമ്മേളനം നടക്കുമെന്ന് പാർലമെന്ററി കാര്യം മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി തരംതാഴ്ത്താനുള്ള ബിൽ പാസാക്കുക, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമ നിയമം, തെളിവ് നിയമം എന്നിവയ്ക്ക് പകരമുള്ള ബില്ലുകൾ ശൈത്യകാല സമ്മേളനസഭയിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ നടക്കുക ഡിസംബർ 3 നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക