തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാനൊരുങ്ങി എല്‍ഡിഎഫ്. 13 സാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വില വര്‍ധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നുമാണ് എല്‍ഡിഎഫില്‍ ധാരണയായിട്ടുള്ളത്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വിലകൂട്ടുന്നത്. വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു.
ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി , തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക