ലക്‌നൗ: ദീപാവലിക്കു മാത്രമല്ല ഹോളിയോടനുബന്ധിച്ചും സൗജന്യ പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഇതിനായി പ്രാധാന്‍ മന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി, പ്രാധാന്‍ മന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം അര്‍ഹരായ 1.75 കോടി കുടുംബങ്ങള്‍ക്കുള്ള സൗജന്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ഈ കാംപെയ്‌നുവേണ്ടി 2,312 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക