കൊച്ചി: സിപിഐഎം പലസ്തീൻ ഐക്യാർഢ്യ റാലി ഇന്ന് കോഴിക്കോട് നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അരലക്ഷത്തോളം ആളുകൾ റാലിയിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കോഴിക്കോട് സിപിഐഎം ജില്ലാ കമ്മറ്റി റാലി സംഘടിപ്പിക്കുന്നത്. സരോവരത്ത് പ്രത്യേകം സജ്ജീകരിച്ച യാസർ അറാഫത്ത് നഗറിലാണ് പരിപാടി.
മതസാമുദായിക നേതാക്കൾ, മന്ത്രിമാർ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ എന്നിവർ റാലിയെ അഭിസംബോധന ചെയ്യും. റാലിയിൽ കെ.ടി കുഞ്ഞിക്കണ്ണൻ എഴുതിയ ‘പലസ്തീൻ; രാജ്യം അപഹരിക്കപ്പെട്ട ജനത’ എന്ന പുസ്തകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക