മുലയൂട്ടലിന്റെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. നവജാത ശിശുക്കൾക്ക് ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണമാണ് മുലപ്പാൽ. നവജാതശിശുവിന്റെ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്നത് കുഞ്ഞിന് മാത്രമല്ല അമ്മയ്‌ക്കും ഗുണകരമാണ്.
മുലയൂട്ടൽ ചിലതരം കാൻസറുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നതായി ആണ് പഠനങ്ങൾ പറയുന്നത്. അതിനൊരു ഉദാഹരണമാണ് സ്തനാർബുദം. മുലയൂട്ടൽ സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത കുറയ്‌ക്കുമെന്ന് നിരവധി ഗവേഷണ പഠനങ്ങൾ സ്ഥിരമായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷം മുലയൂട്ടുന്നത് സ്തനാർബുദ സാധ്യത 1 ശതമാനം കുറയ്‌ക്കുമെന്ന് കാൻസർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, മുലയൂട്ടൽ അണ്ഡാശയ, എൻഡോമെട്രിയൽ അർബുദങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുലയൂട്ടൽ എന്ന പ്രവർത്തനം ഈസ്ട്രജന്റെ പ്രകാശനം തടയുന്നതിലൂടെ അണ്ഡോത്പാദനത്തെ അടിച്ചമർത്താൻ സഹായിക്കുന്നു, ഇത് ഈ അർബുദങ്ങളുമായി ബന്ധപ്പെട്ട ഹോർമോണുകളിലേക്കുള്ള എക്സ്പോഷർ കുറയ്‌ക്കുന്നു എന്നും പഠനങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക