വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് കറുത്ത ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. അതിനാല്‍ ഇവ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്‌ക്കാന്‍ സഹായിച്ചേക്കാം.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നതിൽ ഉണക്കമുന്തിരി ഒരു പ്രധാന പങ്ക് വഹിക്കുന്നു. പനി, ക്ഷീണം, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവയ്‌ക്കും ഉണക്ക മുന്തിരി നല്ലൊരു പരിഹാര മാർഗ്ഗമാണ്. ശരീര ഭാരം ഉയർത്താനും ഇത് ഉപയോഗിക്കാം.
നേത്ര സംബന്ധമായ പല രോഗങ്ങളും ഭേദപ്പെടുത്താൻ ഉണക്ക മുന്തിരി നിർദ്ദേശിക്കാറുണ്ട്. ഉണക്കമുന്തിരിയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ ബി -6, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം തടയാനും ഉണക്ക മുന്തിരി സഹായിക്കുന്നു.
ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. ഇതിനായി രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. അതുപോലെ തന്നെ വിളര്‍ച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യത്തിനും കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം.
ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസര്‍ സാധ്യതകളെ തടയാൻ സഹായിക്കും എന്നും ചില പഠനങ്ങള്‍ പറയുന്നു. ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കൂടാതെ ഭാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ധാരാളം ഉണക്ക മുന്തിരി കഴിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
രക്ത സമ്മർദ്ദം കുറയ്‌ക്കാൻ ഉണക്ക മുന്തിരി ഏറെ സഹായകരമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉണക്കമുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണിതിന് സഹായിക്കുന്നത്.
ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ് പല്ലു പൊടിഞ്ഞു പോകുന്നത് തടയുന്നു. അതുപോലെ കാവിറ്റി പ്രശ്നങ്ങളും പരിഹരിക്കുന്നു. പല്ലുകൾ പൊടിഞ്ഞു പോകാൻ കാരണമാകുന്ന ബാക്റ്റീരിയകൾക്കെതിരെയും ഉണക്ക മുന്തിരിയിലെ ആസിഡുകൾ പ്രവർത്തിക്കുന്നു. കൂടാതെ, ഉണക്കമുന്തിരി കാൽസ്യത്താൽ സമ്പുഷ്ടമാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന ഒരു പോഷകമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക