ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്സ്പീരിയൻസ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. ഫിൽറ്ററുകളാണ് ഇത്തവണ ഇൻസ്റ്റാഗ്രാം അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ഇൻസ്റ്റാഗ്രാമിൽ ഉള്ള റീൽസ് ഫോട്ടോ സ്റ്റോറീസ് എന്നിവയ്‌ക്ക് പുറമേ പുതിയ ഫിൽട്ടറുകളായ ഫേഡ്, ഫേഡ് വാം, ഫേഡ് കൂൾ, സിമ്പിൾ, സിമ്പിൾ വാം, സിമ്പിൾ കൂൾ, ബൂസ്റ്റ്, ബൂസ്റ്റ് കൂൾ, ഗ്രാഫൈറ്റ്, ഹൈപ്പർ, റോസി, എമറാൾഡ്, മിഡ്നൈറ്റ്, ഗ്രെയ്നി,ഗ്രിറ്റി,ഹാലോ, കളർ ലീക്ക്, സോഫ്റ്റ് ലൈറ്റ്, സൂം ബ്ലർ, ഹാൻഡ് ഹെൽഡ്, വൈഡ് ആംഗിൾ തുടങ്ങിയവയും ഇൻസ്റ്റാഗ്രാമിൽ ലഭ്യമാകും.
ഇവയ്‌ക്ക് പുറമേ ടെക്സ്റ്റ്- ടു- സ്പീച്ച് വോയ്‌സുകൾ, പുതിയ ഫോണ്ടുകൾ, ടെക്സ്റ്റ് സ്റ്റൈൽ, വ്യക്തിഗത വീഡിയോ ക്ലിപ്പുകൾക്ക് സഹായകമാകുന്ന അൺഡു, റീഡു തുടങ്ങിയ വീഡിയോ എഡിറ്റിംഗ് ടൂളുകളും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുന്നുണ്ട്. ക്ലോസ് ഫ്രണ്ട്സിന് മാത്രമായി പോസ്റ്റുകളും ട്രെയിലുകളും ഷെയർ ചെയ്യാവുന്ന ഫീച്ചർ കഴിഞ്ഞ ആഴ്ചയാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചത്.
മെറ്റയുടെ തലവനായ മാർക്ക് സക്കർബർഗ് പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചത് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിലും അവർ പ്ലാറ്റ്ഫോമിൽ പങ്കിടുന്ന കണ്ടെന്റിലും കൂടുതൽ നിയന്ത്രണം ലഭിക്കുമെന്ന് പ്രസ്താവിച്ചു കൊണ്ടാണ്.
ഈ ഫീച്ചർ ലഭ്യമാക്കുന്നതിനായി ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്ത ശേഷം പോസ്റ്റ് സെലക്ട് ചെയ്ത് ക്യാപ്ഷൻ ഓപ്ഷന് താഴെയുള്ള ‘ഓഡിയൻസ്’ ഓപ്ഷനിൽ ടാപ്പ് ചെയ്തശേഷം ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് ‘അടുത്ത സുഹൃത്തുക്കളെ തെരഞ്ഞെടുക്കുക’ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുകയാണ് ചെയ്യേണ്ടത്. പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായി മുകളിൽ വലതു കോണിലായി കാണപ്പെടുന്ന ‘പങ്കിടുക’ ബട്ടണിൽ ടാപ്പ് ചെയ്താൽ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക