ഡല്‍ഹി: നടി തൃഷയ്ക്ക് എതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്ന് വനിതാ കമ്മീഷന് അറിയിച്ചു. ദേശീയ വനിതാ കമ്മീഷന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നടന് മന്‍സൂര്‍ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷന് അംഗം ഖുശ്ബു സുന്ദര്‍ നേരത്തെ അറിയിച്ചിരുന്നു. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്നും വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്നും ഉടന്‍ നടപടിസ്വീകരിക്കുമെന്നും ഖുഷ്ബു പറഞ്ഞിരുന്നു.
‘ലിയോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മന്‍സൂര്‍ അലി ഖാന് തൃഷയ്ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. 350-ഓളം ചിത്രങ്ങളിലഭിനയിച്ചപ്പോള് നമ്മള് ചെയ്യാത്ത തരം റേപ്പ് സീനുണ്ടോ, ചിത്രത്തിലെ വില്ലന്‍ വേഷം പോലും തനിക്ക് തന്നില്ല എന്നൊക്കെയാണ് മന്‍സൂര്‍ അലിഖാന് പറഞ്ഞത്.
പരാമര്‍ശത്തെ തുടര്‍ന്ന് തൃഷയാണ് നടനെതിരേ ആദ്യം ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും അയാളുടെകൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. മന്‍സൂര്‍ അലി ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി തൃഷ എത്തിയതിന് പിന്നാലെ നടനെ വിമര്‍ശിച്ച് സംവിധായകന് ലോകേഷ് കനകരാജും നടി മാളവിക മോഹനനും ഗായിക ചിന്മയിയുമൊക്കെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക