ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്തായ സാം ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നേക്കും. തിങ്കളാഴ്ച മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയാണ് ഇക്കാര്യം അറിയിച്ചത്. മൈക്രോസോഫ്റ്റിന്റെ പുതിയ അഡ്വാന്‍സ്ഡ് എഐ റിസര്‍ച്ച് ടീമിന്റെ മേധാവി സ്ഥാനത്തേക്കാണ് സാം ആള്‍ട്ട്മാന്‍ വരിക.
ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്തായ ഓള്‍ട്ട് മാനും ഗ്രെഗ് ബ്രോക്ക്മാനും ചില സഹപ്രവര്‍ത്തകരും മൈക്രോസോഫ്റ്റില്‍ ചേരുമെന്ന് നദെല്ല എക്‌സില്‍ കുറിച്ചു. ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്തേക്ക് നിലവിലെ ഇടക്കാല സിഇഒ ആയ എമ്മറ്റ് ഷിയര്‍ വരുമെന്നും അദ്ദേഹം പറയുന്നു. മിറ മുറാട്ടിയെ മാറ്റിയാണ് എമ്മറ്റിനെ ഇടക്കാല സിഇഒ ആക്കിയത്.
ഓപ്പണ്‍ എഐയില്‍ മൈക്രോസോഫ്റ്റ് 10 ബില്ല്യന്‍ ഡോളറിലേറെ നിക്ഷേപിച്ചിട്ടുണ്ട്. അതായത് ഓപ്പണ്‍എഐയുടെ ഓഹരിയുടെ 49 ശതമാനവും മൈക്രോസോഫ്റ്റ് ആണ് കൈവശംവച്ചിരിക്കുന്നത്. മറ്റു നിക്ഷേപകരുടെയും ജോലിക്കാരുടെയും കൈയ്യിലാണ് 49 ശതമാനം ഓഹരി. രണ്ടു ശതമാനം മാത്രമാണ് ഓപ്പണ്‍എഐ നോണ്‍ പ്രോഫിറ്റ് കമ്പനിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക