ആപ്പിളിന്റെ പഴയ ഒറിജിനല്‍ കംപ്യൂട്ടര്‍ ലേലത്തില്‍ വിറ്റു;
നാല് ലക്ഷം ഡോളറാണ് കംപ്യൂട്ടറിന് ലേലത്തിൽ ലഭിച്ചത്.
ആപ്പിളിന്റെ സ്ഥാപകന്മാരായ സ്റ്റീവ് ജോബ്സും സ്റ്റീവ് വൊസ്ന്യാകും ചേർന്ന് നിർമിച്ചതാണിത്. ‘ഹവായിയൻ കോഅ വുഡ്-കേസ്ഡ്’ ആപ്പിൾ-1 മോഡലാണിത്.ഈ മോഡലിലുള്ള 200 കംപ്യൂട്ടറുകൾ മാത്രമാണ് ഇന്ന് ലോകത്തുള്ളത്.
ലേലത്തിൽ പോയിരിക്കുന്ന ഈ കംപ്യൂട്ടർ ഇപ്പോഴും പ്രവർത്തനനക്ഷമമാണ്. ഇത്തരത്തിൽ പ്രവർത്തനക്ഷമമായ 20ഓളം ആപ്പിൾ-1 കംപ്യൂട്ടറുകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
ഒരു കോളേജ് പ്രൊഫസറായിരുന്നു മുമ്പ് ഈ കംപ്യൂട്ടറിന്റെ ഉടമ. പിന്നീട് അദ്ദേഹം അത് തന്റെ വിദ്യാർത്ഥിക്ക് കൈമാറുകയായിരുന്നു. ഈ കംപ്യൂട്ടറിന്റെ മൂന്നാമത്തെ മാത്രം ഉടമസ്ഥനാണ് ലേലത്തിലൂടെ ഇത് സ്വന്തമാക്കിയിരിക്കുന്ന വ്യക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക