2019 ജനുവരി ഒന്നുമുതല്‍ ഫോക്സ്വാഗന്റെ വിവിധ മോഡലുകള്‍ക്ക് മൂന്നു ശതമാനം വരെ വില കൂട്ടുമെന്ന് കമ്പനി അറിയിച്ചു. ഉത്പാദന – വിതരണ ചിലവുകള്‍ വര്‍ധിച്ചതും വാഹന ഘടകങ്ങള്‍ക്ക് നിരക്ക് കൂടിയതുമാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണം.
അധിക ചിലവുകള്‍ ഇത്രയും നാള് ഫോക്സ്വാഗണ് വഹിച്ചെന്നും ഇനി ചെറിയൊരു ശതമാനം വില വര്‍ധനവ് നടപ്പില്‍ വരുത്താതെ തരമില്ലെന്നും ഫോക്സ്വാഗണ് കാര്‍സ് ഇന്ത്യാ ഡയറക്ടര്‍ സ്റ്റീഫന്‍ നാപ്പ് അറിയിച്ചു.
നിലവിൽ അഞ്ചു മോഡൽ കാറുകളാണ് ഫോക്സ്വാഗണ് ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക