ജിമെയിൽ ഉപയോക്താക്കളായി മൂന്ന് പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. അയയ്ക്കുന്ന സമയത്ത് സംഭവിച്ച തെറ്റുകള്‍ തിരുത്താനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചറുകളാണ് മൂന്നെണ്ണവും.
1. അണ്-ഡു/റീ-ഡു ഷോര്‍ട്ട്കട്ട്
പുതിയ ഫീച്ചറിലൂടെ അയക്കുന്ന മെയിലിനെ ലളിതമായി തിരുത്താന്‍ സൗകര്യമുണ്ട്. അതായത് അറിയാതെ ഏതെങ്കിലും ഡാറ്റ ഡിലീറ്റായിപ്പോയാല്‍ അത് തിരിച്ചെടുക്കാനായി അണ്-ഡു ബട്ടണ്‍ മെയില്‍ കംപോസിംഗില്‍ ഇടംപിടിച്ചിട്ടുണ്ട്. അതുപോലെ അറിയാതെ അണ്-ഡു ആയിപ്പോയാല്‍ ഡാറ്റ തിരികെ കിട്ടാന്‍ റീ-ഡു ഓപ്ഷനുമുണ്ട്.
2. സ്ട്രൈക് ത്രൂ ടെക്സ്റ്റ്-ഷോര്‍ട്ട്കട്ട്
നിലവല്‍ മെയില്‍ കംപോസംഗ് സമയത്ത് ബോള്‍ഡ്, ഇറ്റാലിക്സ്, അണ്ടര്‍ലൈന്‍ ഓപ്ഷന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എന്നാലിനി സ്ട്രൈക് ത്രൂ ടെക്സ്റ്റും കംപോസിംഗില്‍ ഇടംപിടിക്കും. അതിവേഗം ഇ-മെയില്‍ അയയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഈ ഫീച്ചര്‍ അല്‍പ്പം തടസ്സം സൃഷ്ടിക്കുമെന്ന ആരോപണം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
3. വിവിധ ഫോര്‍മാറ്റില്‍ ഇ-മെയില്‍ ഡൗണ്‍ലോഡിംഗ്
.eml ഫോര്‍മാറ്റില്‍ ഇ-മെയില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് മൂന്നു ഫീച്ചറുകളില്‍ ഏറ്റവും മികച്ചത്. മറ്റ് ഇ-മെയില്‍ സേവനദാതാക്കള്‍ നേരത്തതന്നെ അവതരിപ്പിച്ച ഫീച്ചറാണിത്. അവശ്യമാണെന്നു കണ്ട് ഗൂഗിളും ഇപ്പോള്‍ അവതരിപ്പിക്കുന്നുവെന്നു മാത്രം.
ജി സ്യൂട്ട് ബ്ലോഗ് റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ച് കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഈ മൂന്നു ഫീച്ചറുകളും ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങും. ഈ ഫീച്ചുകളെ ആവശ്യമെങ്കില്‍ ഡിഫോള്‍ട്ടായും ക്രമീകരിക്കാവുന്നതാണ്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക