NEWS

രാജ്യത്തിന് രാജാക്കന്മാരെയല്ല, കാവൽക്കാരെയാണ് വേണ്ടതെന്ന് മോദി

രാജ്യത്തിനു വേണ്ടത് രാജാക്കന്‍മാരെയല്ല മറിച്ച് നല്ല കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചൗക്കിദാര്‍ എന്ന വിളിക്കു പിന്നിലെ ആദര്‍ശം വ്യാപിക്കുന്നത് തന്നെ സന്തോഷിപ്പിക്കുന്നുണ്ട്. അഞ്ചുവര്‍ഷം മുന്‍പ് തന്നെ കാവല്‍ക്കാരനാക്കിയ രാജ്യത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വം തീര്‍ച്ചയായും നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയിലെ താല്‍ക്കൊത്തോറ സ്‌റ്റേഡിയത്തില്‍ മേം ഭീ ചൗക്കിദാര്‍ എന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വീഡിയോ കോണ്‍ഫറസിംഗ് വഴിയാണ് അദ്ദേഹം പ്രവര്‍ത്തകരോട് സംവദിച്ചത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ നാലു തലമുറകള്‍ പാവങ്ങള്‍ക്ക് ക്ഷേമം വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ട് എന്തെങ്കിലും നടന്നിട്ടുണ്ടോ. ഒന്നും സംഭവിച്ചില്ല. കോണ്‍ഗ്രസിന്റെ മിനിമം വരുമാനം പദ്ധതിയെ പരിഹസിക്കുകയായിരുന്നു മോദി.

പാകിസ്ഥാന്‍ ചിന്തിക്കുന്നത് മോദി തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നാകും. എന്നാല്‍ തിരഞ്ഞെടുപ്പിനേക്കാള്‍ മോദിക്ക് രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment