PRAVASI

ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാം; സഹായവുമായി കുവൈത്ത് ഭരണകൂടം

കുവൈത്ത് സിറ്റി: പ്രവാസികളെ നാട്ടിലേക്കെത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയ്‌ക്ക് പൂര്‍ണ പിന്തുണയറിയിച്ച് കുവൈത്ത്. ഇന്ത്യക്കാരടക്കമുള്ളവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്നും കുവൈത്ത് അറിയിച്ചു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ കുടുങ്ങികിടക്കുന്ന തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവരെ സൗജന്യമായി എത്തിക്കാമെന്നാണ് കുവൈത്ത് അറിയിച്ചത്.

ഇന്ത്യാക്കാരെ നാട്ടിലേക്കെത്തിക്കാമെന്ന് യുഎഇ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലെ കുവൈത്ത് അംബാസിഡറായ ജാസിം അല്‍ നജീം വിദേശകാര്യ മന്ത്രാലയത്തിന് കത്തു നല്‍കി. കൊവിഡ് പ്രതിസന്ധിക്കൊപ്പം എണ്ണ വിലത്തകര്‍ച്ചയും കണക്കിലെടുത്താണ് പ്രഖ്യാപനം.

പ്രവാസികളെ മുന്‍ഗണനാക്രമത്തില്‍ രണ്ടു ഘട്ടമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് നിലവില്‍ കുവൈത്തില്‍ കുടുങ്ങി കിടക്കുന്നത്.

കുവൈത്തില്‍ കൊവിഡ് ബാധിച്ചവരില്‍ പകുതിയിലേറെയും ഇന്ത്യക്കാരാണ്.

Leave a Comment