ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ഔഡി. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനം ഇ ട്രോണ്‍ എസ് യു വി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. നാല് സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, പനോരമിക് സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്റ്റിയറിംഗ് വീലിനായി ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. ഔഡിയുടെ A6, A8L, Q8 വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയര്‍ ആണ് ഇ-ട്രോണിനും. ബ്ലാക്ക്, ബ്ലാക്ക്/ബ്രൗണ്‍, ബ്ലാക്ക്/ബീജ് എന്നിങ്ങനെ 3 ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഇ-ട്രോണ്‍ വാങ്ങുവാൻ സാധിക്കും.
ആർക്കേവ് ചെയ്ത ചാറ്റുകള്‍ക്ക് ഇനി കൂടുതല്‍ സ്വകാര്യത, പുതിയ സംവിധാനവുമായി വാട്സ്ആപ്പ്
സിംഗിള്‍-പീസ് ഗ്രില്‍, മാട്രിക്സ്-എല്‍ഇഡി ഹെഡ്ലാംപുകള്, വ്യത്യസ്തമായ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 10.1-ഇഞ്ച് എംഎംഐ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയായിരിക്കും ഇന്റീരിയറിലെ പ്രധാന ആകര്‍ഷണങ്ങളായി വരുന്നത്. വാഹനത്തിന്റെ സവിശേഷതകളായാലും ഇന്റീരിയറിലെ ഘടകങ്ങളായാലും ഉപയോക്താക്കളെ വലിയ രീതിയിൽ ആകര്‍ഷിക്കാവുന്ന വിധത്തിലാണ് വാഹനം ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക