LATEST NEWS

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്ച ചിത്രീകരണം നിര്‍ത്തിവച്ചിരുന്ന പൃഥ്വിരാജിന്‍റെ ‘കടുവ’ രണ്ടാം ഷെഡ്യൂള്‍ തുടങ്ങി

പൃഥ്വിരാജിനെനായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം തുടങ്ങിയ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്ച ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു.

നായക കഥാപാത്രമായ ‘കടുവക്കുന്നേല്‍ കുറുവച്ചന്‍റെ’ ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്‌ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.

 

Leave a Comment