നത്തോലിയെ ചില്ലറക്കാരനായി കാണരുത്.. നല്ല സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കാൻ ഏറ്റവും നല്ല ഒന്നാണ് നത്തോലി. ഇതെപ്പഴെങ്കിലും തോരൻ വച്ചിട്ടുണ്ടോ.. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒന്നായിരിക്കും ഈ തോരൻ എന്നതിൽ തർക്കമേ വേണ്ട.. ഇനി തോരൻ എങ്ങനെ ഉണ്ടാക്കും എന്ന ചിന്തയാണെങ്കിൽ അതിപ്പോൾ പറഞ്ഞു തരാം.. വേഗം തന്നെ ഉണ്ടാക്കി നോക്കിക്കോളൂ..
നത്തോലി തോരന്‍ വേണ്ട സാധനങ്ങൾ;
നെത്തോലി – അര കിലോ
അര മുറി തേങ്ങ തിരുമ്മിയത്
കാന്താരി മുളക് – 4 – 5 എണ്ണം
ചുമന്നുള്ളി – 7 – 8 എണ്ണം
വെളുത്തുള്ളി – 2 – 3 അല്ലി
മഞ്ഞള്‍പൊടി – കാല് ടി സ്പൂണ്‍
കാശ്മീരി മുളക് പൊടി – അര ടി സ്പൂണ്‍
ഇഞ്ചി – ഒരു ചെറിയ കഷണം
കുടം പുളി – 2 എണ്ണം
(പുളിക്ക് പകരം പച്ച മാങ്ങയും വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്)
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കറി വേപ്പില – 3 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാകുന്നതിങ്ങനെ..;
നത്തോലി കഴുകി വൃത്തിയാക്കി എടുക്കുക. മഞ്ഞള്‍, മുളകുപൊടി, കാന്താരിമുളക്, ചുമന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, കറി വേപ്പില എന്നിവയെടുത്ത് തേങ്ങ തിരുമ്മിയതിനൊപ്പം ചേർത്ത് ചതച്ച് കൊടുക്കുക. ശേഷം ചാടിയോ പാനോ എടുത്ത് വെളിച്ചെണ്ണ ഒഴിച്ച് കറി വേപ്പിലയും ഇട്ട് ഇതിലേക്ക് നെത്തോലി മീനും തേങ്ങ അരച്ചതും കുടം പുളിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക. കറിവേപ്പില തണ്ടോടു കൂടി തന്നെ എടുക്കാം.
എഫ്21 പ്രോ ശ്രേണിയില്‍ പുതിയ സ്മാര്‍ട്ട്ഫോണുകളുമായി ഒപ്പോ
ഇത് ഇടയ്ക്കിടെ ഇളക്കാന്‍ മറക്കരുത്. അല്ലാത്ത പക്ഷം അടിക്കു പിടിച്ചു കരിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. വെള്ളം നല്ലത് പോലെ വറ്റി കഴിഞ്ഞാൽ തീ അണക്കുക. അടുപ്പില്‍ നിന്ന് വാങ്ങി വച്ചതിനു ശേഷം ഒരു സ്പൂണ്‍ വെളിച്ചെണ്ണ തോരന്‍ മുകളില്‍ തൂവുക. ചട്ടി ഒന്ന് ചുറ്റിച്ച ശേഷം ഒരു അഞ്ചു മിനിറ്റ് അടച്ച് വക്കുക. നല്ല നത്തോലി തോരൻ തയ്യാറായി കഴിഞ്ഞു. ഇനി ചൂടോടെ ഊണിനൊപ്പം വിളമ്പിക്കോളു..
പ്രതികരിക്കാൻ ഇവിടെ എഴുതുക