CHRISTMAS

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഇന്ന് ക്രിസ്തുമസ്

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഇന്ന് ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നു. പുൽക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും സമ്മാനങ്ങൾ കൈമാറിയും നന്മകൾ കൈമാറുകയാണ് ജനങ്ങൾ.

അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് ഓരോ വിശ്വാസിയും ക്രിസ്തുമസ്സിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്.

വീടുകളിലും പള്ളികളിലുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രധാനമാണ് രാത്രിയിലെ കരോള്‍ സംഘങ്ങള്‍.

ജാതിമത ചിന്തകള്‍ക്കപ്പുറം ആശംസകള്‍ പറഞ്ഞും സമ്മാനങ്ങള്‍ കൈമാറിയും ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. എല്ലാവർക്കും റിയൽ ന്യൂസ് കേരളയുടെ ക്രിസ്തുമസ് ആശംസകൾ.

Leave a Comment