LATEST NEWS

അശ്ലീല സന്ദേശമയച്ചവര്‍ക്ക് പണി കൊടുത്ത് ഐശ്വര്യ

മലയാളത്തിലും തമിഴിയുമെല്ലാം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തിളങ്ങി നിന്നിരുന്ന നടിയാണ് ഐശ്വര്യ ഭാസ്‌കാരന്‍. നരസിംഹമാണ് ഐശ്വര്യയുടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്ന്.

ശാന്തമീന എന്നാണ് ഐശ്വര്യയുടെ യഥാര്‍ത്ഥ പേര്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. അമ്മയുടെ പാത പിന്തുടര്‍ന്നാണ് ഐശ്വര്യയും സിനിമയിലേക്ക് എത്തുന്നത്. തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് കന്നഡയില്‍ അഭിനയിച്ച ഐശ്വര്യ തൊട്ടടുത്ത വര്‍ഷം, 1990 ല്‍ ഒളിയമ്പുകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയായിരുന്നു.

90 കളിലും 2000 ത്തിന്റെ ആരംഭത്തിലും തമിഴിലും മലയാളത്തിലുമായി അനേകം സിനിമകള്‍ ചെയ്ത ഐശ്വര്യ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. തമിഴില്‍ രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്ക് ഒപ്പമെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമകളില്‍ അഭിനയിക്കുന്നുണ്ട് ഐശ്വര്യ. എങ്കിലും കൂടുതല്‍ ടെലിവിഷന്‍ പരമ്പരകളിലാണ് താരത്തെ കാണുന്നത്.

ഇത് കൂടാതെ സ്വന്തമായി ഒരു സോപ്പ് ബിസിനസും ഐശ്വര്യ നടത്തുന്നുണ്ട്. ബിസിനസിന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലും നടി ആരംഭിച്ചിട്ടുണ്ട്, തന്റെ ബ്രാന്‍ഡില്‍ ഉണ്ടാകുന്ന സോപ്പിന്റെയും മറ്റു സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെയും വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നതിനും മറ്റുമാണ് താരം യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. വിവാഹമോചിതയാണ് ഐശ്വര്യ. 1994 വിവാഹിതയായ താരം രണ്ടു വര്‍ഷത്തിനുള്ളില്‍ ബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട് താരത്തിന്. മകള്‍ക്ക് ഒപ്പമാണ് ഐശ്വര്യയുടെ താമസം.

അതിനിടെ ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ തന്നോട് മോശമായി പെരുമാറിയവര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഐശ്വര്യ ഭാസ്കരന്‍. തന്റെ യൂട്യൂബ് ചാനലിലും ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വാട്സാപ്പിലും അശ്ലീല സന്ദേശങ്ങള്‍ അയച്ചവരെ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് ഐശ്വര്യ ഇക്കാര്യം പങ്കുവച്ചത്.

സോപ്പിന് വാരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി താന്‍ വാട്ട്‌സ്‌ആപ്പ് നമ്പർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു എന്ന് ഐശ്വര്യ പറയുന്നു. അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു കൊണ്ടേയിരിക്കുകയാണെന്ന് നടി പറയുന്നു. ആദ്യം അതിനെക്കുറിച്ച്‌ സംസാരിക്കരുതെന്ന് താന്‍ കരുതിയിരുന്നു. പക്ഷേ അത് തന്റെ മകളെയും കൂടെ ബാധിക്കുന്നതാണ്. അതുകൊണ്ടാണ് ഇതിനെക്കുറിച്ച്‌ സംസാരിക്കുന്നത് എന്നാണ് ഐശ്വര്യ പറഞ്ഞത്.

തനിക്ക് വന്ന സന്ദേശങ്ങളും ഐശ്വര്യ പങ്കുവയ്‌ക്കുന്നുണ്ട്. ‘ഞാന്‍ നിന്നെ വാങ്ങാം, എനിക്ക് വയസ്സായി, പക്ഷേ സന്തോഷവനാണ്’ എന്നായിരുന്നു ഒരാള്‍ അയച്ച മെസേജ് എന്ന് ഐശ്വര്യ വായിച്ചു. എന്നിട്ട്, ഈ ഡയലോഗ് നിന്റെ അമ്മയോട് പോയി പറയൂ എന്ന മറുപടിയും നല്‍കി. ഇതുകൂടാതെ ഒരാള്‍ തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു തന്നെന്നും അതെല്ലാം കണ്ടിട്ട് വല്ലാതെ വിഷമിച്ചെന്നും ഐശ്വര്യ പറഞ്ഞു.

തനിക്ക് ഇത്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചവരുടെ ചിത്രങ്ങളും ഐശ്വര്യ വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്നൊരാള്‍ രാത്രി 11 മണിക്ക് ശേഷം പേഴ്സണലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചതായും ഐശ്വര്യ പറഞ്ഞു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്‌ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണമെന്നും ഐശ്വര്യ ഭാസ്‌കരന്‍ തന്റെ വീഡിയോയില്‍ പറയുന്നുണ്ട്.

Leave a Comment