കൊളസ്ട്രോള്‍, നമുക്കറിയാം ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്നൊരു വലിയ പ്രശ്നമാണ്. കാരണം കൊളസ്ട്രോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നേരിട്ട് ഹൃദയത്തെയാണ് ദോഷമായി ബാധിക്കുക.
ഇക്കാരണം കൊണ്ട് തന്നെയാണ് കൊളസ്ട്രോള്‍ കൃത്യമായി നിയന്ത്രിക്കേണ്ട ഒന്നാണ്. ഭക്ഷണ ക്രമീകരണമാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം. ഇതിനായി പല ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. അത്തരത്തില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്…
ആരോഗ്യഗുണങ്ങൾ ഒരുപാടുള്ള നെല്ലിക്കയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്നൊരു ഭക്ഷണം. വൈറ്റമിൻ-സി, അമിനോ ആസിഡുകള്‍, വിവിധ ധാതുക്കള്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയതാണ് നെല്ലിക്ക. നെല്ലിക്കയ്ക്ക് കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
രണ്ട്…
നമ്മുടെ ശരീരത്തില്‍ നല്ല കൊളെസ്ട്രോൾ ചീത്ത കൊളെസ്ട്രോൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള കൊളസ്ട്രോള്‍ ആണ് കാണപ്പെടുന്നത്. ചീത്ത കൊളസ്ട്രോളാണ് നമുക്ക് വിനാശകാരിയായ ഒന്നാണ്. ഇത് പുറന്തള്ളാൻ സഹായിക്കുന്നൊരു പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്ന ‘പോളിഫിനോള്‍സ്’ ഇതിന് സഹായിക്കും.
മൂന്ന്…
അടുത്തതായി ഈ പട്ടികയിലുള്‍പ്പെടുന്നത് ചെറുനാരങ്ങയാണ്. വൈറ്റമിൻ -സിയുടെയും ആന്റി-ഓക്സിഡന്റുകളുടെയും നല്ല ഉറവിടമായ ചെറുനാരങ്ങ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഇതുമൂലം പല അസുഖങ്ങളും വരാതിരിക്കാൻ സഹായിക്കുന്നു.
നാല്…
കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഏറെ സഹായിക്കുന്നു മറ്റൊരു ഭക്ഷണമാണ് ചീര. ചീരയിലുള്ള കരോട്ടിനോയിഡ്സ് ആണ് കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക