നമ്മുടെ അടുക്കളയിൽ പതിവായി കാണുന്ന ഒരു പച്ചക്കറിയാണ് കാബേജ്. കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറയാണ് ഇത്. ആരോഗ്യകരമായ പല ഗുണങ്ങളും കാബേജിൽ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരമാകാൻ സാധിക്കും.
പൊട്ടാസ്യത്തിന്റെ അളവ് കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ചെറുക്കനും സഹായിക്കുന്നു. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക