FITNESS

ദിവസവും 4000 അടി നടന്നാൽ അകാലമരണം ഇല്ലാതെയാക്കാമെന്ന് പഠന റിപ്പോർട്ട്

ദിവസവും 4000 അടി നടന്നാൽ അകാല മരണം കുറയ്‌ക്കാമെന്ന് തെളിയിക്കുന്ന പുതിയ പഠന റിപ്പോർട്ടുകൾ പുറത്ത്. ഏത് കാരണങ്ങള്‍കൊണ്ടുമുള്ള അകാലമരണവും ഇത്തരത്തിലുള്ള നടത്തിലൂടെ കുറയ്‌ക്കാന്‍ സാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

 

മനുഷ്യരാശിക്ക് ഏറെ സഹായകമാകുന്ന ഈ കണ്ടെത്തലിന് പിറകിൽ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സിലെ ഒരുപറ്റം ഗവേഷകരാണ്. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനായിരുന്നു ആദ്യം ഗവേഷകരുടെ ശ്രമം. തുടർന്ന് ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷത്തോളം വേണ്ടിവന്നു. ദിവസവും 4000 അടി ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഉത്തേജിപ്പിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു.

Leave a Comment