CRIME

വീണ വിജയനെതിരായ ആരോപണം പരിശോധിക്കും; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള ആരോപണം ഗൗരവമേറിയതാണ് എന്നും പരിശോധിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വീണ വിജയനെതിരെ ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരമാണെന്നും പുറത്തുവന്നത് ആരോപണങ്ങൾ മാത്രമല്ല ഇൻകം ടാക്സിന്റെ കണ്ടെത്തലുകൾ ആണെന്നും ഗവർണർ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടണോ എന്നത് പിന്നീട് ആലോചിച്ച് തീരുമാനിക്കും എന്നും ഗവർണർ പറഞ്ഞു.

കൊച്ചി മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ മൂന്നുവർഷത്തിനിടെ 1.72 കോടി രൂപ നൽകാത്ത സേവനത്തിന് പണം കൈപ്പറ്റി എന്നാണ് വീണ വിജയനെതിരായ ആരോപണം.വീണയുടെ ഇടപാട് നിയമവിരുദ്ധമാണെന്ന് ആദായനികുതി തർക്കപരിഹാരം ബോർഡ് വിലയിരുത്തി. അതേസമയം വീണയ്‌ക്ക് നൽകിയത് മാസപ്പടി അല്ലെന്നും കൺസൾട്ടൻസി ഫീസണെന്നും സിഎംആർഎൽ ജനറൽ സെക്രട്ടറി അജിത്ത് കർത്ത പ്രതികരിച്ചിരുന്നു

Leave a Comment