LATEST NEWS

സ്റ്റൈലിഷ് ലുക്കിൽ ആരാധകമനം കീഴടക്കി പ്രിയ താരം ഹണി റോസ്

ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ട് ആരാധക ശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട്. അത്തരത്തിൽ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഇത്തവണ താരം എത്തിയത് ബോഡികോൺ ഫുൾ ലെങ്ത് ഗൗണിലാണ്. ഡസ്റ്റി ഗ്രേ നിറത്തിലുള്ള സ്ലീവ് ലെസ്സ് ഗൗണില്‍ പ്രത്യക്ഷപ്പെട്ട താരം മിനിമൽ ആക്സസറീസ് ആണ് ചൂസ് ചെയ്തിരിക്കുന്നത്. പച്ചനിറത്തിലുള്ള കല്ലുകളോട് കൂടിയ ഹാങ്ങിങ് കമ്മലിനോടൊപ്പം ചുണ്ടിന് ഹൈലൈറ്റ് നൽകിയ മേക്കപ്പും ചുവന്ന ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും താരത്തെ കൂടുതൽ മനോഹരിയാക്കുന്നു.

നിരവധി പേർ അനുകൂല കമന്റുകളുമായി എത്തിയപ്പോൾ മറ്റുചിലർ താരത്തിന് വസ്ത്രത്തിന്റെ നിറം ചേരുന്നില്ല എന്ന അഭിപ്രായവും പങ്കുവെച്ചു.

Leave a Comment