ദില്ലി: ദില്ലി മയൂർവിഹാറിൽ മകൻ അമ്മയെ കുത്തിക്കൊലപ്പെടുത്തി. അറുപതുകാരിയായ രാജ്കുമാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മകൻ സുരജ് ആണ് മാതാവിനെ കുത്തിക്കൊലപ്പെടുത്തിയത്.
ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. കൂടാതെ മദ്യത്തിന് അടിമയാണെന്നും മാനസിക രോഗത്തിന് ചികിത്സയിലാണെന്നും മൂത്ത സഹോദരൻ കശ്യപ് വെളിപ്പെടുത്തി. പ്രതിയെ പിടികൂടിയെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ മാതാവിനെ രക്ഷിക്കാനെത്തിയ അയൽവാസിക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക