Categories: LATEST NEWS KERALA NEWS MOVIES SONGS

2023ലെ വയലാർ അവാർഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് 47 മത് വയലാർ അവാർഡ്. ‘പെൻഡുലം’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയാണ് വയലാർ അവാർഡിന് അർഹത നേടിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കവി, ഗാനരചയിതാവ് എന്നിവയ്‌ക്ക് പുറമേ 85 ഓളം സിനിമകളുടെ തിരക്കഥയും ശ്രീകുമാരൻ തമ്പി എഴുതിയിട്ടുണ്ട്. 1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിൽ ജനിച്ച ശ്രീകുമാരൻ തമ്പിയെ കേരള സർക്കാർ മലയാള സിനിമയ്‌ക്ക് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി പരമോന്നത ബഹുമതിയായ ജെ.സി ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീകുമാരൻ തമ്പിയുടെ ജനശ്രദ്ധയാകർഷിച്ച കൃതിയാണ് ‘പ്രേംനസീർ എന്ന പ്രേമഗാനം’.

Leave a Comment