Categories: LATEST NEWS COOKERY MORE

രുചികരമായ വിഭവം; കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാം കൂന്തൽ നിറച്ചത്

എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് കൂന്തൾ. ഇത് നമ്മൾ റോസ്റ്റായും മറ്റുമെല്ലാം കഴിക്കാറുമുണ്ട്. വളരെ എളുപ്പത്തിൽ കൂടുതൽ നിറച്ചത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ കൂന്തൾ വൃത്തിയാക്കിയതിനു ശേഷം കഴുകിഎടുത്ത് മാറ്റിവെക്കാം. പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിന് ശേഷം അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കാം. എണ്ണയിലേക്ക് അല്പം സവാള അരിഞ്ഞത് ചേർത്ത് കൊടുക്കാം. സവാള നല്ലതുപോലെ വഴന്നു വന്നതിനുശേഷം ഇതിലേക്ക് പൊടിയായി അരിഞ്ഞെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം.

പിന്നീട് ഇതിലേക്ക് ആവശ്യമായ മസാല( മഞ്ഞൾപൊടി, മുളകുപൊടി മല്ലിപ്പൊടി, ഉപ്പ് ) ചേർത്ത് നല്ലതുപോലെ ഇളക്കി പച്ചമണം മാറുന്നതുവരെ വെയിറ്റ് ചെയ്യാം. പിന്നീട് ഇതിലേക്ക് വേവിച്ച് ഉടച്ച് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. ഈ മിക്സ് നമ്മൾ കഴുകി വൃത്തിയാക്കി മാറ്റിവെച്ചിരിക്കുന്ന കൂന്തളിലേക്ക് നിറച്ചു കൊടുക്കാം.

പിന്നീട് മറ്റൊരു പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം അല്പം മഞ്ഞൾപൊടിയും മുളകുപൊടിയും ഇട്ട് കൊടുക്കാം. പൊടികൾ നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ ഇതിലേക്ക് നിറച്ചു വച്ചിരിക്കുന്ന കൂന്തളുകൾ ഇട്ടുകൊടുക്കണം. നല്ലതുപോലെ ഫ്രൈ ആയി വന്നതിനുശേഷം വാങ്ങി സെർവ് ചെയ്യാം.

Leave a Comment