Categories: BUSINESS LATEST NEWS MOBILE NEWS SOFTWARE TECH NEWS TECHNOLOGY

ഐഫോൺ നിർമാതാക്കളായ ഫോക്‌സ്‌കോൺ കർണാടകയിൽ 1.67 ബില്യൺ ഡോളർ അധിക നിക്ഷേപത്തിനൊരുങ്ങുന്നു

ബെം​ഗളൂരു: ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ ദക്ഷിണേന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. കർണാടകയിൽ 139.11 ബില്യൺ രൂപ (1.67 ബില്യൺ ഡോളർ) അധികമായി നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി സംസ്ഥാന സർക്കാർ
പറഞ്ഞു.

കഴിഞ്ഞ ഓ​ഗസ്റ്റിൽ കർണാടകയിൽ തന്നെ ഐഫോണുകൾക്കും ചിപ്പ് നിർമ്മാണ ഉപകരണങ്ങൾക്കുമായി കേസിംഗ് ഘടകങ്ങൾ നിർമ്മിക്കുന്നതിനായി രണ്ട് പ്രോജക്ടുകളിലായി 600 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2024 ഏപ്രിലോടെ കർണാടകയിൽ ഫോക്സ്കോൺ ഐഫോണുകളുടെ നിർമ്മാണം ആരംഭിക്കുമെന്നാണ് വിവരം.

ഇതിനകം ദേവനഹള്ളിയിൽ 300 ഏക്കർ ഭൂമി വാങ്ങി നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ഫോക്‌സ്‌കോൺ ഒരു അധിക തുക നിക്ഷേപിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിൽ 50 ബില്യൺ ഡോളർ (1.6 ബില്യൺ ഡോളർ) അധികമായി നിക്ഷേപിച്ച് ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ഐഫോൺ നിർമ്മാതാവ് പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ദക്ഷിണേന്ത്യയിലെ ഉത്പാദന കേന്ദ്രങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തി ഇന്ത്യയിൽ സാന്നിധ്യം വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

2024 ഏപ്രിലോടെ കർണാടകയിൽ ഫോക്‌സ്‌കോൺ ഐഫോണുകളുടെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 50,000 തൊഴിലവസരങ്ങൾ സൃഷ്ടികാനാണു സാധ്യത.

Leave a Comment