Categories: LATEST NEWS NEWS NATIONAL RAM MANDIR

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ പ്രമാണിച്ച് ജനുവരി 22-ന് മഹാരാഷ്‌ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. നാലു നിയമവിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്.

പൊതുതാല്‍പര്യ ഹര്‍ജി ഇന്നു രാവിലെ 10.30നാണ് ഹൈകോടതി പരിഗണിക്കുക. ജസ്റ്റിസുമാരായ ജി.എസ്. കുല്‍ക്കര്‍ണി, നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

 

എംഎന്‍എല്‍യു, മുംബൈ, ജിഎല്‍സി, എന്‍ഐആര്‍എംഎ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശിവാംഗി അഗര്‍വാള്‍, സത്യജീത് സിദ്ധാര്‍ഥ് സാല്‍വെ, വേദാന്ത് ഗൗരവ് അഗര്‍വാള്‍, ഖുഷി സന്ദീപ് ബാംഗി എന്നീ വിദ്യാര്‍ത്ഥികളാണ് നടപടി ചോദ്യം ചെയ്ത് രംഗത്തുവന്നത്.

മതപരമായ ചടങ്ങ് ആഘോഷിക്കാന്‍ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്നാണ് ഇവരുടെ വാദം.

Leave a Comment