Categories: MOLLYWOOD LATEST NEWS KERALA NEWS MOVIES

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ ധാരണ; പുഞ്ചമൺ പോറ്റി കൊടുമോൺ പോറ്റിയാകും

‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ ധാരണ. ചിത്രത്തിലേക്ക് കേന്ദ്ര കഥാപാത്രത്തിന്റെ ‘പുഞ്ചമൺ പോറ്റി’ എന്ന പേര് ‘കൊടുമോൺ പോറ്റി’ എന്നാക്കി മാറ്റാൻ അണിയറ പ്രവർത്തകർ അപേക്ഷ നൽകിയിട്ടുണ്ട്. പുഞ്ചമൺ ഇല്ലത്തെ പിഎം ഗോപി ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിനിമക്കെതിരെ പരാതി നൽകിയിരുന്നു.

ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റുന്നതിനായി സെൻസർ ബോർഡിന് നിർമ്മാതാക്കൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അണിയറ പ്രവർത്തകർ സമർപ്പിച്ച അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. സെൻസർ ബോർഡിനോട് ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് ‘പുഞ്ചമൺ പോറ്റി’ എന്ന പേര് നൽകിയത് തന്റെ കുടുംബത്തിന്റെ സൽപേരിനെ ബാധിക്കുമെന്ന് കാണിച്ച് നൽകിയ ഹർജിയെ തുടർന്ന് ചിത്രത്തിന്റെ പേര് മാറ്റാമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കുകയായിരുന്നു.

ഇപ്രകാരം ചിത്രത്തിൽ തങ്ങളുടെ കുടുംബപേര് ഉപയോഗിക്കുന്നത് കുടുംബത്തെ മനപ്പൂർവ്വം താറടിക്കാനും സമൂഹത്തിനും മുൻപാകെ മാനം കെടുത്താനും ആണെന്ന് ഭയപ്പെടുന്നുവെന്നും ഹർജിക്കാർ വാദിച്ചിരുന്നു. സിനിമയുടെ ടീസർ മാത്രം കണ്ടാണ് ആരോപണം എന്ന് വ്യക്തമാക്കിയ അണിയറ പ്രവർത്തകർ കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു.

Leave a Comment