ഒരു വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കുന്നതിന് പലവിധ കാര്യങ്ങൾ മാനദണ്ഡമാക്കാറുണ്ട്. കയ്യിലെ രേഖകൾ നോക്കി ഭാവി പറയുന്നത് പോലെ തന്നെ പ്രധാനമാണ് കാൽപാദം നോക്കിയും വിരലുകളുടെ നീളം നോക്കിയും എല്ലാം സ്വഭാവം മനസ്സിലാക്കുന്നത്. ഇത്തരത്തിൽ നീളം കൂടിയ വിരലുകളോട് കൂടിയുള്ളവർ താരതമ്യേന സൗഹൃദപ്രിയരും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നവരും ആയിരിക്കും എന്നാണ് വിശ്വാസം.
ചെറിയ വിരലുകൾ ഉള്ളവർ താരതമ്യേന ക്ഷിപ്രകോപികൾ ആയിരിക്കും എന്നും കോപം വളരെ കുറച്ച് സമയം മാത്രമേ നിലനിൽക്കൂ എന്നും വിശ്വാസമുണ്ട്. എന്നാൽ ചിലരുടെ മോതിരവിരലിന് ചൂണ്ടുവിരലിനേക്കാൾ നീളമുണ്ടാകും. ഇത്തരത്തിൽ മോതിരവിരലിന് ചൂണ്ടുവിരലിനേക്കാൾ നീളമുള്ളവർ ചഞ്ചലഹൃദയരും ബന്ധങ്ങൾക്ക് വില നൽകുന്നവരും സാഹസികരും ആയിരിക്കും.
ഭാഹ്യവും ആന്തരികവുമായ സൗന്ദര്യത്തിന് ഉടമകളായ ഇത്തരക്കാരുടെ സാമ്പത്തിക നില എപ്പോഴും ഭദ്രമായിരിക്കും. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരായ ഇവർ പെട്ടെന്ന് ശാന്തരാവുകയും പറഞ്ഞ കാര്യങ്ങളെല്ലാം മറന്നു പോകുകയും ചെയ്യും. തൊഴിൽപരമായി ഉന്നതിയിൽ എത്താൻ യോഗമുള്ള ഇവർ സ്നേഹിക്കുന്നവർക്ക് എപ്പോഴും വിശ്വസ്തരായിരിക്കും.
യുക്തിപൂർവ്വം പ്രശ്നങ്ങളെ പരിഹരിക്കുന്നവരും നേതൃപാടവം ഉള്ളവരുമായ ഇത്തരം സവിശേഷതകൾ ഉള്ള സ്ത്രീകൾ ഏകാന്തത ഇഷ്ടപ്പെടുന്നവരാണ്. ജീവിത മൂല്യത്തിന് വ്യക്തി ബന്ധങ്ങളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്ന ഇവരുടെ കുടുംബബന്ധങ്ങളിൽ ഉലച്ചിൽ സംഭവിക്കാനും സാധ്യതയുണ്ട്. എല്ലാം നല്ല രീതിയിൽ കാണാൻ ശ്രമിക്കുന്ന ഇവർ വളരെയധികം വിശ്വസ്തരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക