Categories: LATEST NEWS NEWS NATIONAL

ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അരവിന്ദ് കെജ്രിവാളിനെ മാറ്റണമെന്ന് ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി

ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കർഷകനും സാമൂഹിക പ്രവർത്തകനുമായ സുർജിത്ത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രിയെ പൊതു സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കരുത് എന്ന് പൊതു താൽപര്യ ഹർജിയിൽ സുർജിത് സിംഗ് യാദവ് ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയ്‌ക്കും നിയമനടപടി തടസപ്പെടുത്തുന്നതിനും നീതിന്യായ ഗതിയെ തടസ്സപ്പെടുത്തുന്നതിനും കെജ്രിവാൾ ഈ പദവിയിൽ തുടരുന്നത് ഇടയാക്കും എന്നാണ് യാദവ് പറയുന്നത്. അതേസമയം ഡൽഹി മുഖ്യമന്ത്രിസ്ഥാനം കെജ്രിവാൾ ഒഴിയില്ലെന്നും ആവശ്യമെങ്കിൽ ജയിലിനുള്ളിൽ നിന്ന് സർക്കാറിനെ നയിക്കും എന്നും ആം ആദ്മി പാർട്ടി മന്ത്രിമാർ മാധ്യമങ്ങളിൽ പ്രസ്താവന നടത്തിയിരുന്നു.

കഴിഞ്ഞദിവസം രാത്രിയാണ് മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് സംഘം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

Leave a Comment