Categories: LATEST NEWS KERALA NEWS ERNAKULAM CRIME

എറണാകുളത്ത് ഗുണ്ടയെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ കുറുമശ്ശേരിയിൽ വെച്ചാണ് സംഭവം. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷം വെട്ടി ​ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിൽ മരിച്ചിരുന്നു.

വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ​ഗുണ്ടാ സംഘങ്ങൾ തമ്മിൽ ചേരി തിരി‍ഞ്ഞ് തർക്കങ്ങൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് കൊലപാതകം എന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സംഭവത്തിൽ ചെങ്ങാമനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമന്‍.
2019ൽ അത്താണിയിൽ വെച്ച് മറ്റൊരു ​ഗുണ്ടാ നേതാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് വിനു വിക്രമൻ. ഗില്ലാപ്പി ബിനോയി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെയാണ് ഒന്നാം പ്രതിയായ വിനു വിക്രമന്‍ കൊന്നത്  ഇയാൾക്കെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നതായും വിവരങ്ങൾ ഉണ്ട്. ​

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

Leave a Comment