തെലുങ്കില്‍ അനേകം ആരാധകരുള്ള ഒരു നടനാണ് നാഗചൈതന്യ. നാഗചൈതന്യയുടേതായി ചന്ദു മൊണ്ടേതിയുടെ തണ്ടേല്‍ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത്. സായ് പല്ലവിയാണ് ചിത്രത്തിൽ നാഗചൈതന്യയുടെ നായികയായി എത്തുന്നത്. നാഗചൈതന്യ നായകനായി ഒരുങ്ങുന്ന മറ്റൊരു ചിത്രത്തിന്റെ അപ്ഡേറ്റും ചർച്ചയാകുകയാണ്.
സംവിധായകൻ കാര്‍ത്തിക് ദന്ദുവിന്റെ പുതിയ ചിത്രത്തില്‍ നാഗചൈതന്യയും പൂജ ഹെഗ്ഡെയും പ്രധാന നായികാ നായകന്മാരായി എത്തും എന്നുമാണ് റിപ്പോര്‍ട്ട്. തണ്ടേല്‍ ഒരു പ്രണയ കഥയാണ് പറയുന്നത് എന്ന് നായകനായ നാഗചൈതന്യ അറിയിച്ചിരുന്നു. ഞാൻ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് തണ്ടേലിന്റേത്. അതിന്റെ ആവേശത്തിലാണ് എന്നും തണ്ടേലിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും നാഗചൈതന്യ പ്രതികരിച്ചിരുന്നു.
സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയെന്ന കഥാപാത്രമായാണ് സായ് പല്ലവിയാണ് തണ്ടേലില്‍ നായികയാകുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ചിത്രീകരിക്കുന്ന ചിത്രത്തില്‍ നാഗചൈതന്യയുടെ ജോഡിയായിട്ടാണ് സായ് പല്ലവി എത്തുക. ഏഴ് കോടിയായിരിക്കും നായകനായ നാഗചൈതന്യക്ക് പ്രതിഫലം എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക