സിദ്ധാർഥ് ഭരതനെ കേന്ദ്ര കഥാപാത്രമാക്കി ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സിദ്ധാർഥ് ഭരതൻ പുറത്തുവിട്ടു.
സിദ്ധാർത്ഥിനെ കൂടാതെ ഉണ്ണി ലാലു ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു അമ്പാട്ട് ചായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു രാജ് ആണ്. ഒരു ഫാമിലി ഡ്രാമയാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പാലക്കാടൻ ഗ്രാമത്തിലെ വീട്ടിൽ ഒരു പൂജ നടക്കുന്ന ദിവസം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുകയും അന്നേദിവസം ആ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളും പ്രമേയം ആകുന്നു.
ഹാസ്യ രംഗങ്ങൾ കൂടി കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു, എന്നിവരെ കൂടാതെ വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കോങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷിതുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട്. കുന്നംകുളത്തും പാലക്കാടുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻതന്നെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക