ബജാജ് ഓട്ടോ മോട്ടോർസൈക്കിൾ ബിസിനസ്സിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. കമ്പനിയിൽ നിന്നും വരാനിരിക്കുന്ന സിഎൻജിയിൽ പ്രവർത്തിക്കുന്ന ബൈക്കിന്, ‘ബ്രൂസർ’ എന്ന് പേര് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ജൂൺ 18-ന് ഈ ബൈക്ക് അരങ്ങേറ്റം കുറിക്കും.
ഈ നൂതന സിഎൻജി ബൈക്ക് 100-125 സിസിയാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത പെട്രോൾ ബൈക്കുകളെ അപേക്ഷിച്ച് കുറഞ്ഞ പ്രവർത്തനച്ചെലവും മെച്ചമാക്കിയ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യും എന്നാണ് വിവരം. ബജാജ് സിഎൻജി ബൈക്കിന്റെ സമീപകാല സ്പൈ ഷോട്ടുകൾ പ്രധാനപ്പെട്ട സവിശേഷതകളും ഡിസൈൻ ഘടകങ്ങളും വെളിപ്പെടുത്തുന്നു.
ബജാജ് സിഎൻജി ബൈക്കിന് ഒരു ഏകീകൃത സീറ്റ്, ഹാൻഡ് ഗാർഡുകൾ, മിഡ്-പൊസിഷൻഡ് ഫൂട്ട് പെഗുകൾ എന്നിവ ഘടിപ്പിച്ച സിംഗിൾ പീസ് ഹാൻഡിൽബാർ ഉൾപ്പടെ നേരായ റൈഡിംഗ് പൊസിഷൻ അടങ്ങുന്നു. എൽഇഡി ഹെഡ്ലൈറ്റുകൾ, ബൾബ് ഇൻഡിക്കേറ്ററുകൾ, റിയർ ഗ്രാബ് റെയിൽ, സുരക്ഷയ്ക്കായി എഞ്ചിൻ സൈഡ് ലെഗ് ഗാർഡുകൾ, പൂർണതയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനൊപ്പം സ്ലീക്ക് ബ്ലാക്ക് എക്സ്ഹോസ്റ്റ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്.
സസ്പെൻഷൻ ചുമതലകൾ ടെലിസ്കോപ്പിക് ഫോർക്ക്, മോണോഷോക്ക് സംവിധാനങ്ങൾ ഉൾപ്പെടുന്നു. അതേസമയം ബ്രേക്കിംഗ് സിംഗിൾ-ചാനൽ എബിഎസ് ഉള്ള ഡ്രം, ഡിസ്ക് ബ്രേക്കുകളാണ് ഈ ബൈക്ക് കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക