സൂരജ് ടോമിന്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘വിശേഷ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പ്രണയം പൊട്ടിവിടർന്നല്ലോ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ തന്നെയാണ് നിർവഹിച്ചത്.
സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘പൊടിമീശ മുളയ്ക്കണ കാലം’ ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ‘വിശേഷം’.
ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. സജിതയുടെയും ഷിജുവിന്റെയും മനോഹരമായ പ്രണയമാണ് “പ്രണയം പൊട്ടിവിടർന്നല്ലോ” എന്ന ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. സജിതയെ ചിന്നു ചാന്ദ്നി അവതരിപ്പിക്കുമ്പോൾ ഷിജുവായി ആനന്ദ് മധുസൂദനൻ എത്തുന്നു.
സ്റ്റെപ്പ്2ഫിലിംസിന്റെ ആദ്യ ചിത്രമായിട്ടാണ് ‘വിശേഷം’ ഒരുങ്ങുന്നത്. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ‘വിശേഷ’ത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി.എൻ. ആണ്.
ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും ‘വിശേഷ’ത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക