സീൻ മാറുന്ന മലയാള സിനിമയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി കിട്ടിയിരിക്കുകയാണ്. പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിച്ചെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രമാണത്. മൂന്ന് ദിവസം മുൻപ് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച് കഴിഞ്ഞു. വീണ്ടും തിയറ്ററുകളിൽ ചിരിപ്പൂരം തീർത്ത ഈ ചിത്രത്തിന് മികച്ച പബ്ലിസിറ്റി അടക്കം ലഭിക്കുകയാണ്. ഈ അവസരത്തിൽ ചിത്രം ആഗോളതലത്തിൽ ആകെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളും പുറത്തുവരികയാണ്.
പ്രമുഖ എന്റർടെയ്ൻമെന്റ് വെബ്സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് മൂന്ന് ദിവസം കൊണ്ട് 30 കോടിയാണ് ഗുരുവായൂരമ്പല നടയിൽ നേടിയിരിക്കുന്നത്. മൂന്ന് ദിവസത്തെ ഓവർസീസ് കളക്ഷൻ 15.55 കോടിയാണ്. 14.45 കോടി ഇന്ത്യയിൽ നിന്നും ചിത്രം സ്വന്തമാക്കി. സംസ്ഥാനത്ത് നിന്നും അഞ്ച് കോടിയിലേറെ ചിത്രം നേടിയതെന്നും ട്രാക്കർമാർ വിലയിരുത്തുന്നു.
മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് ചിത്രത്തിൽ ഏറ്റവുമധികം കയ്യടി നേടുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ആദ്യദിന കളക്ഷൻ വിവരങ്ങൾ.
വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില് ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 55 ലക്ഷവും ഓവർസീസിൽ നിന്നും 3.65 കോടിയുമാണ് സിനിമയുടെ കളക്ഷൻ എന്നും അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.
പൃഥ്വിരാജിന്റെ സൊനോമ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക