ഫോള്‍ഡബിള്‍ മാക്ക്ബുക്ക് പുറത്തിറക്കാനൊരുങ്ങി ആപ്പിൾ. നോട്ട്ബുക്കായും മോണിറ്ററായും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മാക്ബുക്കുകള് സ്വീകരിക്കാന്‍ സാധ്യതയുള്ള ക്രീസ്-ലെസ് ഫോള്‍ഡബിള്‍ പാനലില്‍ എല്‍ജി ഇതിനകം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
പുതിയ മാക്ബുക്കിന് 18.8 ഇഞ്ച് ഒഎല്‍ഇഡി ഫോള്ഡഫിള് ഡിസ്പ്ലെയാണുള്ളത്. ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷന് എം5 ചിപ്പുമായാണ് ഈ ഫോള്‍ഡബിള്‍ മാക്ബുക്ക് എത്തുന്നത്.
ഈ ഫോള്‍ഡിംഗ് ഡിസ്പ്ലേകള്‍ വികസിപ്പിക്കുന്നതിന് ആപ്പിള്‍ എല്‍ജിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ടിഎഫ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസില്‍ നിന്നുള്ള പ്രശസ്ത ആപ്പിള്‍ സപ്ലൈ ചെയിന്‍ അനലിസ്റ്റ് മിംഗ്-ചി കുവോ വ്യാഴാഴ്ച തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു.
പുതിയതായി പുറത്തിക്കുന്ന മാക്ക്ബുക്കിന് ഇലക്ട്രോണിക്ക് പേപ്പര്‍ ഡിസ്പ്ലെ പരീക്ഷിക്കാനും ആലോചിക്കുന്നുണ്ട്. ഇ-ഇങ്കില്‍ നിന്നുള്ള ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഇപിഡി ഡിസ്പ്ലെയായിരിക്കും ഇത്. ഓണ്‍സ്ക്രീന്‍ കീബോര്‍ഡും ഇതിനുണ്ടാകും.
നിലവില്‍ മാക്ക്ബുക്ക് എയര്‍, മാക്ക്ബുക്ക് പ്രോ എന്നിവയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. 2026ലോ 2027ലോ ഈ ഫോര്‍ഡബിള്‍ മാക്ക്ബുക്ക് വിപണിയിലെത്തുമെന്ന് അനലിസ്റ്റായ റോസ് യംഗ് 2022 ജൂലായില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക