വൃക്കയെ സംരക്ഷിക്കേണ്ടത് ശരീരത്തിന് വളരെ അത്യാവശ്യമാണ്. വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിൽ നടക്കണമെങ്കില്‍ അവശ്യം വേണ്ട ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിലെത്തുന്ന ആഹാരത്തില്‍ നിന്ന് ആവശ്യമുള്ള പോഷകങ്ങള്‍ എടുക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വൃക്കകളാണ് വഹിക്കുന്നത് .
കിഡ്നികളെ ശുദ്ധീകരിക്കുന്നതിനു വെള്ളം വേണം. ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയാല്‍ മാത്രമേ മാലിന്യം ശരിയായി പുറന്തള്ളാന്‍ വൃക്കകള്‍ക്കു കഴിയുകയുള്ളു. മൂത്രാശയ അണുബാധ തടഞ്ഞ് നിർത്താനും മൂത്രനാളിക്കും കിഡ്നിക്കുമുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാനും ക്രാന്‍ബെറീസ് സഹായിക്കും.
സാല്‍മണ്‍, ട്യൂണ തുടങ്ങിയ ഫാറ്റി ഫിഷുകള്‍ വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഉത്തമമാണ്. ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ സഹായകമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കകളെ സാരമായി ബാധിക്കുന്ന ഒരു ഘടകമാണ്. നാരങ്ങ, ഓറഞ്ച് തുടങ്ങിയ നാരകഫലങ്ങള്‍ ജലാംശം നിലനിര്‍ത്തുന്നതിലൂടെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഈ ഫലങ്ങളില്‍ അമിത അളവിലുള്ള സിട്രേറ്റാണ് ഇതിനു സഹായിക്കുന്നത്. യൂറിനിലെ അസിഡിക് സ്വാഭാവം മാറ്റുന്നതിനും ഇത് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക