‘പ്രേമലു’ എന്ന ചിത്രത്തിലെ ‘കാർത്തിക’ എന്ന കഥാപാത്രമായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അഖില ഭാർഗവൻ. ‘പ്രേമലു’ എന്ന ചിത്രത്തിലെ കാർത്തിക എന്ന കഥാപാത്രം താരത്തിന് നിരവധി ആരാധകരെയാണ് നേടിക്കൊടുത്തത്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹം മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ബ്രൗൺ നിറത്തിലുള്ള സ്കേർട്ടും ടോപ്പും ധരിച്ച് രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിലുള്ള ആക്സസറീസ് യൂസ് ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ടിൽ ട്രഡീഷണൽ രീതിയിലുള്ള മാലയും കമ്മലും വളകളും ആണ് യൂസ് ചെയ്തിട്ടുള്ളത്.
പിങ്ക് ഷെയ്ഡിലുള്ള ലിപ്സ്റ്റിക്കും സ്കേർട്ടിലും ടോപ്പിലും ഉള്ള ഗോൾഡൻ വർക്കുകളും താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു.താരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന് രീതിയിലുള്ള മുത്തുകൾ അടങ്ങിയ നെറ്റിചുട്ടിയും താരത്തെ കൂടുതൽ മനോഹരിയാക്കുന്നുണ്ട്. ബ്രൗൺ നിറത്തിലുള്ള താരത്തിന്റെ ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത് എ കെ ഡിസൈൻസ് ആണ്.
ആക്സസറീസ് ബ്രൈഡ്സ് ഓഫ് ഖേറിന്റേതാണ്. അഖി വസന്ത് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ‘മുംതാസ് രാജകുമാരിയെ പോലെ മനോഹരിയായിരിക്കുന്നു’ എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ ‘മമിതാ ബൈജുവിന് കട്ടക്ക് എതിരാളി’ എന്നും ‘സൗന്ദര്യം ഒക്കെ ഇങ്ങു പോരട്ടെ’ എന്നുമൊക്കെയാണ് മറ്റു ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക