KOLLYWOOD

സൂര്യയും അസിനും ഒന്നിച്ചെത്തിയ ‘ഗജനി’ വീണ്ടും തിയേറ്ററിലേക്ക്; റീ റിലീസ് ജൂണിൽ

പ്രേക്ഷകരുടെ പ്രിയ ജോഡികളായിരുന്നു സൂര്യയും അസിനും. ​മുരുകദോസ് സംവിധാനം ചെയ്ത ‌ഗജനി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. 2005-ൽ പുറത്തിറങ്ങിയ ചിത്രത്തിനും ഇന്നും ആസ്വാദകർ ഏറെയാണ്. ​ഗജനിയിലെ ​ഗാനങ്ങളും വളരെയധികം ശ്രദ്ധേയമായിരുന്നു. മാസ് ലുക്കും, റൊമാൻസുമായി വീണ്ടും പ്രേക്ഷകർക്കിടയിലേക്ക് വരികയാണ് ഗജനി. പുതിയ ഡിജിറ്റൽ റീമോസ്റ്റേർഡ് പതിപ്പിൽ ജൂൺ ഏഴിനാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

റിയാസ് ഖാൻ, പ്രദീപ് റാവത്ത്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. റോഷിക എന്റർപ്രൈസാണ് ചിത്രം മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ഡിജിറ്റൈസ് ചെയ്താണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ഒരു കാലത്തെ പ്രേക്ഷകരുടെ പ്രിയ ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നതിന്റെ ആവേശത്തിലാണ് സൂര്യ ആരാധകർ.

വിജയ് നായകനായ ​ഗില്ലിയുടെ റീ റിലീസിന് പിന്നാലെയെത്തുന്ന ​ഗജനി ബോക്സോഫീസിൽ കത്തിക്കയറുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ മാത്രമായിരിക്കും ചിത്രം റീ റിലീസ് ചെയ്യുക. പുത്തൻ ശബ്ദസാങ്കേതിക മികവോടെയാണ് ചിത്രം വീണ്ടും എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രം വീണ്ടും പ്രേക്ഷകരുടെ മനം കവരുമെന്നാണ് പുറത്തുവരുന്ന വിവരം.

സൂര്യ നായകനായി സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള കങ്കുവ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സൂര്യ നായകനായ കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാകും ചിത്രീകരിക്കുകയെന്നതാണ് റിപ്പോര്‍ട്ട്. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമേയത്തോട് നീതിപുലര്‍ത്തുന്ന നിരവധി ആക്ഷൻ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കിട്ടിയതും.

അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ വ്യക്തമാക്കി.

Leave a Comment