പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 എഡി’ ഭുജി ആൻഡ് ഭൈരവയുടെ ട്രെയ്ലർ പുറത്ത്. മെയ് 31 മുതൽ സീരീസ് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. ഇതിനു മുന്നോടിയായാണ് ചിത്രത്തിന്റെ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ട്രെയ്ലർ എത്തിയിരിക്കുന്നത്.
സീരീസിന്റെ ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ മെയ് 30ന് തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. ഹൈദരാബാദ് ഐഎംബി സിനിമാസ്, സിനിപോളിസ് അന്ധേരി മുംബൈ, ഡിഎൽഎഫ് സാകേത് ഡൽഹി, ഒറിയോൺ മാൾ ഹൈദരാബാദ്, റീൽ സിനിമാസ് ദുബായ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ ചിലത്.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ചിത്രത്തിൽ ദീപിക പദുകോൺ പ്രഭാസിന്റെ നായികയായി എത്തുന്നു.
അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക