വീണ്ടും തെലുങ്ക് സിനിമയില്‍ ഒരു മികച്ച വേഷത്തില്‍ എത്തുകയാണ് മീരാ ജാസ്മിൻ. സ്വാഗ് എന്ന ചിത്രത്തിലാണ് മീരാ ജാസ്മിൻ വേഷമിടുന്നത്. ശ്രീ വിഷ്ണുവാണ് സ്വാഗിലെ നായകൻ. ഹസിത് ആണ് സംവിധാനം നിര്‍വഹിക്കുന്നത്. സ്വാഗ് എന്ന പുതിയ തെലുങ്ക് സിനിമയിൽ നായികയായി എത്തുന്നത് ഋതു വര്‍മ ആണ്. വിവേക് സാഗറാണ്സം ഗീതം നിര്‍വഹിക്കുന്നത്. മീരാ ജാസ്മിന് ചിത്രത്തിൽ മികച്ച ഒരു കഥാപാത്രമാണ് എന്നാണ് റിപ്പോർട്ട്. ഇതുവരെ ചിത്രത്തിന്റെ റീലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
മീരാ ജാസ്മിൻ നായികയായി ഏറ്റവും ഒടുവിൽ മലയാളത്തിലെത്തിയ ചിത്രം ക്യൂൻ എലിസബത്തില്‍ നരേനായിരുന്നു നായകൻ. ക്യൂൻ എലിസബത്തിന്റെ സംവിധാനം നിര്‍വഹിച്ചിക്കുന്നത് എം പത്മകുമാറാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ് ചെയ്തിരിക്കുന്നത്. പടച്ചോനെ നിങ്ങള്‍ കാത്തോളീ’, വെള്ളം’ മുതലായ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് നിര്‍മാണം.
നടൻ നരേനും മീരാ ജാസ്മിനും ഒപ്പം ചിത്രത്തില്‍ രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും മറ്റ് മുഖ്യ കഥാപാത്രങ്ങളായപ്പോള്‍ കലാസംവിധാനം എം ബാവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക