ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം മഹേഷ് ബാബുവും വിഖ്യാത സംവിധായകന് എസ്എസ് രാജമൗലിയും ഒന്നിക്കുന്ന സിനിമയുടെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ഇന്ത്യന്‍ സിനിമ ആരാധകർ ഉറ്റുനോക്കുന്നത്. ആര്‍ആര്‍ആര്‍ റിലീസ് ചെയ്ത സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നിറഞ്ഞ് നിന്നിരുന്നു.
ഇപ്പോള്‍ സിനിമയുടെ കാസ്റ്റിംഗ് ഉൾപ്പടെ പുരോഗമിക്കുന്നുവെന്നാണ് വിവരം. എപ്പോഴും ഒരു സിനിമയ്ക്ക് വേണ്ടി സമയമെടുത്ത് ചെയ്യുന്ന വ്യക്തിയാണ് രാജമൗലി. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദുബായിലാണ് നടക്കുന്നത്. അതേ സമയം ചില ടോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് സിനിമ 2027 ആദ്യപാദത്തിലാണ് റിലീസാകുക എന്നാണ് പുറത്തുവരുന്ന വിവരം.
#SSMB29 എന്നാണ് ചിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്. ഒരു അഡ്വഞ്ചര്‍ സ്റ്റോറിയാണ് ചിത്രം എന്നാണ് വിവരം. ഈ വർഷം ഓഗസ്റ്റിലോ സെപ്റ്റംബറിലോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി ചിത്രത്തിന്റെ യൂണിറ്റുമായി അടുത്ത ഒരു സ്രോതസ്സ് ദേശിയ മാധ്യമത്തോട് സ്ഥിരീകരിച്ചിരിക്കുന്നത്. അതേ സമയം സിനിമയുടെ കാസ്റ്റിംഗ് സംബന്ധിച്ച് ബന്ധപ്പെട്ട് വന്ന വാര്‍ത്ത നിഷേധിച്ച് നിര്‍മ്മാതാക്കള്‍ പത്രകുറിപ്പ് ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക