ചെന്നൈ: തമിഴ് സിനിമ മേഖലയിലെ രണ്ട് അതികായന്മാര് ഒന്നിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത. തല അജിത്തും സംവിധായകൻ ഷങ്കറും ഒന്നിക്കുന്ന ഒരു പ്രോജക്ടാണ് കോളിവുഡിലെ നിലവിലെ ചർച്ചാവിഷയം. ഇന്ത്യന്‍ 2, ഇന്ത്യന്‍ 3, രാം ചരണ്‍ നായകനായ ഗെയിം ചെയ്ഞ്ചര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തുമായി ബ്രാഹ്മണ്ഡ സംവിധായകന് സിനിമ ചെയ്യുന്നു എന്നാണ് വിവരം.
പുറത്തുവരുന്ന വിവരം പ്രകാരം അടുത്തിടെ ചെന്നൈയില്‍ വച്ച് അജിത്തും ഷങ്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും. ചെയ്യാന്‍ കഴിയുന്ന പ്രൊജക്ട് സംബന്ധിച്ച് ഇരുവരും ഏറെ നേരം ചര്‍ച്ച ചെയ്തുവെന്നാണ് 123 തെലുങ്ക് പറയുന്നത്. വളരെ പോസറ്റീവാണ് ചര്‍ച്ച എന്നാണ് ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വരും മാസങ്ങളില്‍ തന്നെ വലിയ പ്രഖ്യാപനം ഇരുവരുടെയും പ്രൊജക്ട് സംബന്ധിച്ചുണ്ടാകും എന്നാണ് റിപ്പോർട്ട്.
തമിഴ് സിനിമാ വ്യവസായത്തിലെ രണ്ട് പ്രധാന വ്യക്തികളായ ഷങ്കറും അജിത്തും ഇതുവരെ ഒന്നിക്കുന്ന പ്രൊജക്ടും വന്നിട്ടില്ല. ഗെയിം ചേഞ്ചറും ഇന്ത്യൻ ഫ്രാഞ്ചൈസിയും കഴിഞ്ഞ ശേഷമായിരിക്കും അജിത്ത് പ്രൊജക്ടിലേക്ക് ഷങ്കര്‍ വരിക. അതേ സമയം അജിത്ത് ഒരേസമയം വിഡാ മുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമകളിൽ പ്രവര്‍ത്തിച്ചുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക